മുഗളന്മാരും സൂഫികളും

By : MUHAMMED SHAMEER KAIPANGARA

Rs.270 Rs.216 20% off

അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലായി വ്യാപിച്ചുകിടന്ന മുഗള്‍ സാമ്രാജ്യം. വിസ്തൃതമായ ഭൂപ്രദേശവും സാമ്പത്തികാഭിവൃദ്ധിയുംകൊണ്ട് പുകള്‍പെറ്റ രാജവംശം. ദീര്‍ഘകാലം, എ.ഡി 1526 മുതല്‍ 1857 വരെ, ഇന്ത്യ ഭരിച്ച ഭരണകൂടം. യുദ്ധങ്ങള്‍ക്കും രാഷ്ട്രീയ അട്ടിമറികള്‍ക്കും പഞ്ഞമില്ലാതിരുന്ന കാലത്ത്, വലിയൊരു സാമ്രാജ്യം ഇത്രയധികം കാലം ഉലയാതെ പിടിച്ചുനിന്നതെങ്ങനെയെന്ന കൗതുകകരമായ ചോദ്യത്തിന് ഉത്തരം തേടുകയാണ് ഈ പുസ്തകം. മുഗള്‍ ചക്രവര്‍ത്തിമാരുടെ അധികാരാരോഹണത്തിന്റെയും അവരോഹണത്തിന്റെയും ചരിത്രവും, അവര്‍ക്ക് കൈത്താങ്ങായ സൂഫികളെയും, അവര്‍ക്കൊപ്പം ജീവിച്ചവരുടെ കുറിപ്പുകള്‍ മുഖ്യ സ്രോതസ്സുകളാക്കി വായിച്ചെടുക്കുന്നു. വായനക്കാരന്റെ ഭാവനയെ മുഗള്‍ കാലഘട്ടത്തിലൂടെ വഴിനടത്താന്‍പോന്നതാണ് രാജതന്ത്രങ്ങളിലൂടെയും കൊട്ടാര രഹസ്യങ്ങളിലൂടെയും കടന്നുപോകുന്ന ഈ കൃതി.

  • Number of Pages: 220
  • Category: History
  • ISBN: 978-81-19988-75-4
  • Edition: 1
  • Language: Malayalam
  • Binding: Glue
  • Publish Date: Sun Dec 2023
No Reviews Available!

Hello!

Click the above icon to chat in whatsapp or send us an email to info@bookplus.co.in

Hello! What can I do for you?
×
How can I help you?