ഫത് വ സമസ്തയുടെ രീതിശാസ്ത്രം

2021-07-18

"ഫത്‌വ സമസ്തയുടെ രീതിശാസ്ത്രം" പുറത്തിറങ്ങി

ഡോ. സയ്യിദ് മുഹ്‌സിന്‍ ഹുദവി തയ്യാറാക്കിയ ഫത് വ സമസ്തയുടെ രീതിശാസ്ത്രം എന്ന പുസ്തകം പുറത്തിറങ്ങി.

സമസ്തയുടെ ഫത്‌വകളുടെ ബാഹ്യമായ രീതിശാസ്ത്രം(റസ്മ്) അനാവരണം ചെയ്യുന്ന കൃതിയാണിത്. നിരവധി മുഫ്തിമാരെ ഒരുമിച്ച് പരിഗണിച്ച് അവരുടെ ഫത്‌വകളുടെ പൊതുസ്വഭാവം വിലയിരുത്തുന്ന സമീപനരീതിയാണ് ഗ്രന്ഥകാരന്‍ സ്വീകരിച്ചത്. ഫത്‌വ ആവശ്യപ്പെട്ടു വരുന്നവരുടെ ജീവിത പശ്ചാത്തലം, വിദ്യാഭ്യാസം, ഇടപാടുകള്‍ എന്നിവയിലേക്ക് വെളിച്ചം വീശുന്നതിനാല്‍ ഈ കൃതി കേരള മുസ്‌ലിംകളെ സംബന്ധിച്ച ചരിത്ര പഠിതാക്കള്‍ക്കുകൂടി ഉപകാരപ്പെടും.

ഡോ. മുഹമ്മദ് ഫരീദ് അലി
(അസി. പ്രൊഫസര്‍, ഫിഖ്ഹ് ആന്റ് ഉസൂലുല്‍ ഫിഖ്ഹ്, ഐ.ഐ.യു.എം, മലേഷ്യ)

ഫത്വ നല്‍കിയ മേഖലകള്‍ ഇനം തിരിച്ച് പ്രതിപാദിക്കുന്നതിനാല്‍ കേരളീയ ജനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ഏകദേശ ചിത്രം ഈ കൃതിയില്‍നിന്ന് ലഭിക്കുന്നുണ്ട്. ഇങ്ങനെ വിശകലനം ചെയ്തുകൊണ്ടുള്ള ഒരു രചന സമസ്തയുടെ ചരിത്രത്തില്‍തന്നെ ആദ്യമായിരിക്കും. ഫത്‌വയുടെ രീതിശാസ്ത്രം എന്ന അധ്യായവും അവസാനം ചേര്‍ത്ത ചില ഫത്‌വകളുടെ വിശകലനവും സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്.

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി
(വൈസ് ചാന്‍സ്ലര്‍, ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി)

News & Updates

Hello!

Click the above icon to chat in whatsapp or send us an email to info@bookplus.co.in

Hello! What can I do for you?
×
How can I help you?