ഇസ്‌ലാമിക ജ്ഞാന ശാസ്ത്രത്തിനൊരാമുഖം

2022-06-08

ഇസ്‌ലാമിക ജ്ഞാന ശാസ്ത്രത്തിനൊരാമുഖം: ഇസ്‌ലാമിക ജ്ഞാനശാസ്ത്ര സംബന്ധിയായ മലയാള കൃതി

- അജ്‌നാസ് വൈതിരി

ഈയിടെ ബുക് പ്ലസ് BOOK PLUS Publishers പ്രസിദ്ധീകരിച്ച ഡോ. മുല്യാദി കര്‍ടനെഗാരയുടെ Essentials of Islamic Epistemology: A Philosophical Inquiry into the Foundation of Knowledge എന്ന പുസ്തകത്തിന്റെ വിവര്‍ത്തനം വായിക്കുകയായിരുന്നു. ഇസ്‌ലാമിക ജ്ഞാനശാസ്ത്ര സംബന്ധിയായ മലയാളത്തിലെ തന്നെ ആദ്യ ശ്രമമാവാം ഇതെന്ന് തോന്നുന്നു. തത്വചിന്തയിലും മുസ്ലിം ജ്ഞാന ശാസ്ത്ര സംവാദങ്ങളിലും താത്പര്യമുള്ളവര്‍ക്ക് മികച്ച വായനാനുഭവമാണ് ഈ പുസ്തകമെന്ന് പറയാതെ വയ്യ. ദാര്‍ശനികവും തത്വചിന്താപരവുമായ വിശകലനങ്ങള്‍ വായനാക്ഷമത നഷ്ടപ്പെടാതെ വിവര്‍ത്തനം ചെയ്തതും ശ്രദ്ധേയമാണ്.
ജ്ഞാന സമ്പാദനം പോലെയോ അതിലേറെയോ പ്രസക്തമായ വിചാരങ്ങളാണ് ജ്ഞാനത്തിന്റെ ഉത്ഭവ വികാസങ്ങളെയും അധികാരികതയുടെ അടിസ്ഥാനമാനങ്ങളെയും കുറിച്ച് നടക്കേണ്ടത്. അറിവ് ഉപയോഗിച്ച് അറിവിനെ അറിയാനും അടിസ്ഥാനങ്ങളെ അളക്കാനും ഉള്ള ശ്രമം സ്വാഭാവികമായും സങ്കീര്‍ണ്ണവും ഗൗരവ ചിന്ത ആവശ്യപ്പെടുന്നതുമാണ്.
ശാസ്ത്രത്തിന്റെ ജ്ഞാനശാസ്ത്ര മേധാവിത്വത്തിന് മുന്നില്‍ പാരമ്പര്യ ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ അടിസ്ഥാനവും ആധികാരികതയും അക്കാദമിക മികവോടെ അപഗ്രഥിക്കപ്പെടേണ്ട കാലം കൂടിയാണിത്. സജീവമായ സംഭാഷണങ്ങളും സംവാദ മണ്ഡലങ്ങളും വിപുലപ്പെടുത്തേണ്ട ധാരാളം വിഷയങ്ങള്‍ അതിലുണ്ട്. മതവും ശാസ്ത്രവും തത്വചിന്തയും മൗലികമായി പുലര്‍ത്തുന്ന ജ്ഞാന ശാസ്ത്ര സമീപനങ്ങളെ താരതമ്യം ചെയ്തും വിമര്‍ശനാത്മക വായനകളെ വികസിപ്പിച്ചും ഈ കൃതി പുതിയ ആലോചനകള്‍ സാധ്യമാക്കുന്നു.
ജ്ഞാനശാസ്ത്രപരമായ 14 പ്രതിപാദ്യങ്ങളെ വലിയ അക്കാദമിക ഭാരങ്ങളും വിപുലമായ സൈദ്ധാന്തിക വിശദീകരണങ്ങളുമില്ലാതെ വിശദീകരിക്കുന്ന കൃതി ഈ രംഗത്ത് തീര്‍ച്ചയായും വായിക്കപ്പെടേണ്ടതാണെന്ന് നിസ്സംശയം പറയാം.
ഈ കൃതിയുടെ പ്രകാശനത്തിന് കാരണമായ സര്‍വ്വരോടും സന്തോഷം അറിയിക്കുന്നു.
വിശദമായി തന്നെ ഒരു റിവ്യൂ ചെയ്യണമെന്ന് തോന്നുന്നു.
ഇന്‍ശാ അല്ലാഹ്!

see less

Readers Review

Hello!

Click the above icon to chat in whatsapp or send us an email to info@bookplus.co.in

Hello! What can I do for you?
×
How can I help you?