പുസ്തക പരിചയം ഇസ്‌ലാം സ്നേഹ സംവാദം ഡോ മുഹമ്മദ് സഈദ് റമളാൻ ബൂത്വി

2021-07-18

പുസ്തക പരിചയം
ഇസ്‌ലാം സ്നേഹ സംവാദം
ഡോ മുഹമ്മദ് സഈദ് റമളാൻ ബൂത്വി


തയ്യാറാക്കിയത്:  മിന്‍ഹാജ് കംബ്ലക്കാട്


ആധുനിക കാലത്തെ സുന്നി പണ്ഡിതരിൽ അറിവും നിലപാടുകൊണ്ടും അദ്വീതീയനാണ് ഡോ മുഹമ്മദ് സഈദ് റമളാൻ ബൂത്വി . പാരമ്പര്യ സുന്നി ശ്രേണിയിൽ നിന്ന് ആധുനികതയോടും അതുയർത്തുന്ന സംവാദങ്ങളോടും ,മുസ്‌ലിം സമൂഹത്തിനകത്തെ അവാന്തരവിഭാഗങ്ങളോടും കൃത്യ യുക്തമായി മറുപടി നൽകാൻ ശ്രമിച്ച ബൂത്വി ആധുനിക ഗസ്സാലിയെന്നറിയപ്പെടുന്നു. കാലം യുക്തമെന്നു തെളിയിച്ച നിലപാടുകൾക്ക് വേണ്ടി ഒടുക്കം രക്തസാക്ഷിത്യം വരിച്ച അദ്ദേഹത്തിന്റെ ബുക്ക് പ്ലസ് പ്രസിദ്ധീകരിക്കുന്ന നാലാമത്തെ പുസ്തകമാണ്"ഇസ്‌ലാം സ്നേഹ സംവാദം" .


സ്വന്തം രചനകളിൽ ഏറ്റവും പ്രിയങ്കരമെന്ന് ബൂത്വി സാക്ഷ്യപെടുത്തിയ "യുഗാലി ത്വൂ നക്ക ഇദ് യഖൂലൂൻ " എന്ന ഗ്രന്ഥത്തിന്റെ വിവർത്തനമാണിത്. 1998-ൽ നടത്തിയ ടെലിവിഷൻ സംഭാഷണങ്ങളുടെ പുസ്തക രൂപം.

നിറം പിടിപ്പിച്ച നുണകളിലൂടെയും , വികല വ്യാഖ്യാനങ്ങളിലൂടെയും യുക്തിചിന്തകർ എന്ന ഭംഗ്യന്തരേണ ഇസ്‌ലാം വിരുദ്ധത ഉൽപാദിപ്പിക്കുന്നവരുടെ ഉപജാപങ്ങൾക്കുള്ള കൃത്യമായ മറുപടികളാണിതിൽ.
ഇസ്‌ലാം പ്രായോഗികമാണോ?, മതേതരത്വം പരിഹാരമാണോ ?, അവതീർണ ജ്ഞാനത്തിന് മാറ്റത്തോട് പ്രതികരിക്കാനാവുമോ?, സ്വതന്ത്ര ഗവേഷണം (ഇജ്തിഹാദ്) എത്രത്തോളമാവാം, ഇസ്‌ലാമിലെ സ്ത്രീ, വിധി വിശ്വാസം നിഷ്ക്രിയത്വത്തിന് കാരണമോ?, തുടങ്ങിയ വിഷയങ്ങളിൽ ആധികാരികവും യുക്തിഭദ്രവുമായി വിശകലന വിധേയമാക്കുകയാണ് ഗ്രന്ഥകാരൻ .

Readers Review

Hello!

Click the above icon to chat in whatsapp or send us an email to info@bookplus.co.in

Hello! What can I do for you?
×
How can I help you?