അസ്ഹരി തങ്ങള്‍ പുസ്തക പ്രകാശനവും സെമിനാറും സംഘടിപ്പിച്ചു

2023-09-16

അസ്ഹരി തങ്ങള്‍ പുസ്തക പ്രകാശനവും സെമിനാറും സംഘടിപ്പിച്ചു

മലപ്പുറം: സമസ്ത മുന്‍ പ്രസിഡണ്ടും വിശ്വപണ്ഡിതനുമായിരുന്ന അസ്ഹരി തങ്ങളുടെ അനുസ്മരണവും പുസ്തക പ്രകാശനവും പാണക്കാട് ഹാദിയ സിഎസ്ഇയില്‍ ദേവസ്വം പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പുമന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അറിവ് നേടാനും അത് പ്രചരിപ്പിക്കാനും അസ്ഹരി തങ്ങള്‍ കാണിച്ച സന്നദ്ധത മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. അസ്ഹരി തങ്ങളുടെ പഠന അധ്യാപന യാത്രകളെ മുന്‍നിര്‍ത്തി ഡോ. മോയിന്‍ മലയമ്മ തയ്യാറാക്കിയ ഒരു മലയാളി പണ്ഡിതന്റെ ദേശാന്തര പ0ന സഞ്ചാരങ്ങള്‍ സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രകാശനം ചെയ്തു. അസ്ഹരി തങ്ങളുടെ ആത്മകഥാ കുറിപ്പുകള്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു. കേരള പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി.
അസ്ഹരി തങ്ങളും കേരള മുസ്ലിംകളുടെ ഉന്നത പഠനയാത്രകളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാര്‍ ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. ഡോ സി.കെ കുഞ്ഞു തങ്ങള്‍, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍, കെ.ബി ഫത്ഹുദ്ദീന്‍ മൗലവി വടുതല എന്നിവര്‍ വിഷയമവതരിപ്പിച്ചു.
അബ്ദുല്‍ വാഹിദ് മുസ് ലിയാര്‍ അത്തിപ്പറ്റ, സയ്യിദ് ഹുസൈന്‍ കോയ തങ്ങള്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് ഹബീബ് തങ്ങള്‍, ഡോ. മോയിന്‍ മലയമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു.

News & Updates

Hello!

Click the above icon to chat in whatsapp or send us an email to info@bookplus.co.in

Hello! What can I do for you?
×
How can I help you?