"മലബാർ ചരിത്രം" പ്രകാശനം ചെയ്തു

2021-08-23

"മലബാർ ചരിത്രം" പ്രകാശനം ചെയ്തു

തൃശൂർ : ചെമ്മാട് ബുക്‌പ്ലസ് പ്രസിദ്ധീകരിച്ച ഡോ. മോയിൻ മലയമ്മ തയ്യാറാക്കിയ കിടങ്ങയം ഇബ്രാഹിം മുസ്ലിയാരുടെ മലബാർ ചരിത്രം പാഠവും പഠനവും എന്ന പുസ്തകം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. ടി എൻ പ്രതാപൻ എം പി ഏറ്റുവാങ്ങി . തൃശൂർ MIC യിൽ SKSSF സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച മലബാർ ഹിസ്റ്ററി കോണ്ഗ്രസ്സിന്റെ "സമരകേന്ദ്ര സംഗമം" സംസ്ഥാന തല ഉദ്ഘാടന വേദിയിലായിരുന്നു പ്രകാശനം.
മലബാര്‍ സമര പോരാളി ആലി മുസ്ലിയാരുടെ ശിഷ്യനായിരുന്ന കിടങ്ങയം ഇബ്രാഹിം മുസ്‌ലിയാർ 1928 ല്‍ എഴുതിയതാണ് ഈ കൃതി. 1921 ല്‍ സമര മുഖത്തുണ്ടായിരുന്ന അദ്ദേഹം പട്ടാളത്തിനു പിടി കൊടുക്കാതെ ബോംബെയിലേക്ക് രക്ഷപ്പെടുകയായിരുന്നു. അതിനിടയില്‍ തയ്യാറാക്കിയതാണ് ശ്രദ്ധേയമായ ഈ രചന.
പി സുരേന്ദ്രൻ, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, സത്താർ പന്തല്ലൂർ, ബശീര്‍ ഫൈസി ദേശമംഗലം ഡോ. മജീദ് കൊടക്കാട്, ഡോ. മോയിൻ ഹുദവി മലയമ്മ തുടങ്ങിയവർ പങ്കെടുത്തു.

News & Updates

Hello!

Click the above icon to chat in whatsapp or send us an email to info@bookplus.co.in

Hello! What can I do for you?
×
How can I help you?