ബുക്പ്ലസ് ലിറ്റററി അവാര്‍ഡ് ഹക്കിം ചോലയിലിന്

2023-03-20

ബുക്പ്ലസ് ലിറ്റററി അവാര്‍ഡ് ഹക്കിം ചോലയിലിന്


കോഴിക്കോട്: ബുക്പ്ലസ് പബ്ലിഷേഴ്‌സ് 2021 ല്‍ പ്രഖ്യാപിച്ച ലിറ്റററി അവാര്‍ഡ് ഹക്കിം ചോലയിലിന് കൈമാറി. തിങ്കള്‍ വൈകീട്ട് നാലുമണിക്ക് കെ.പി കേശവമേനോന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ടി.ഡി രാമക്യഷ്ണനാണ് 25000 രൂപയുടെ ക്യാഷ്പ്രൈസും മെമന്റോയും സാക്ഷ്യപത്രവും സമ്മാനിച്ചത്. ഹക്കിം ചോലയില്‍ രചിച്ച പോരാല്‍കളുടെ ദേശം എന്ന നോവലാണ് അവാര്‍ഡിനര്‍ഹമായത്. പുസ്തകത്തിന്റെ പ്രകാശനവും ടി.ഡി രാമകൃഷ്ണന്‍ നിര്‍വഹിച്ചു.
തേവര്‍ വെള്ളന്‍ (പി. ദേവ് ഷാ), ഖിസ്സ (സ്വഫ്വാന്‍) എന്നിവയാണ് ലിറ്റററി അവാര്‍ഡില്‍ അന്തിമ പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റു കൃതികള്‍. അവാര്‍ഡ് ദാന ചടങ്ങില്‍ ദാമോദര്‍ പ്രസാദ്, വി.മുസഫര്‍ അഹമ്മദ്, എ.കെ അബ്ദുല്‍ മജീദ്, അഷ്‌റഫ് കടക്കല്‍, എ.പി കുഞ്ഞാമു, എസ്.എ ഖുദ്‌സി, നാഫി ചേലക്കോട്, ഹക്കിം ചോലയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

News & Updates

Hello!

Click the above icon to chat in whatsapp or send us an email to info@bookplus.co.in

Hello! What can I do for you?
×
How can I help you?