ബുക്കാരവന്‍-നാടു നീളെ ബുക്കാരവം

2023-01-29

ബുക്കാരവന്‍-നാടു നീളെ ബുക്കാരവം


ചെന്മാട്: ബുക്പ്ലസ് പബ്ലിഷേഴ്‌സിന്റെ അഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബുക്കാരവന്‍, നാടുനീളെ ബുക്കാരവം പരിപാടി ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ കെ.സി മുഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്തു. സി.എച്ച് ശരീഫ് ഹുദവി, അബ്ബാസ് ഹുദവി, ജഅ്ഫര്‍ ഹുദവി, ശാഫി ഹുദവി ചെങ്ങര എന്നിവര്‍ സംസാരിച്ചു.
മലയാളിയുടെ വായനാലോകത്ത് സവിശേഷമായ ഇടം അടയാളപ്പെടുത്തിയ ബുക്പ്ലസ് നിറമുള്ള വായനയുടെ അഞ്ചു വര്‍ഷങ്ങള്‍ ആഘോഷിക്കുകയാണ്. ഈ അക്ഷരാഘോഷത്തിന്റെ ഭാഗമായി ബുക്കാരവന്‍-നാടുനീളെ ബുക്കാരവം എന്ന കാമ്പയിനുമായി ജനുവരി 30 മുതല്‍ ഫെബ്രുവരി 3 വരെ മലപ്പുറം ജില്ലയിലെ സ്‌കൂള്‍-കോളേജ് കാമ്പസുകളിലും പ്രധാന നഗരങ്ങളിലും പ്രയാണം നടത്തുകയാണ് ബുക്പ്ലസ്. വിവിധ കേന്ദ്രങ്ങളിലായി ബുക്സ്ട്രീറ്റ്, സാഹിത്യ സംവാദം, പുസ്തക ചര്‍ച്ച, മീറ്റ ദ റൈറ്റര്‍, ഡോക്യുമെന്ററി പ്രദര്‍ശനം, കള്‍ച്ചറല്‍ പ്രോഗ്രാം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

News & Updates

Hello!

Click the above icon to chat in whatsapp or send us an email to info@bookplus.co.in

Hello! What can I do for you?
×
How can I help you?