ഉര്‍ദു സമ്പൂര്‍ണ വ്യാകരണം: പുസ്തകം പ്രകാശനം ചെയ്തു
കണ്ണൂര്‍: ബുക്പ്ലസ് പബ്ലിഷേഴ്സ് പുറത്തിറക്കിയ, ഹൈദ്രോസ് പൂവ്വക്കുര്‍ശി മൂര്‍ക്കനാട്, ഹമീദ് കെ.പി വളപുരം എന്നിവര്‍ രചിച്ച 'ഉര്‍ദു സമ്പൂര്‍ണ വ്യാകരണം' എന്ന പുസ്തകം പ്രകാശനം ചെയ്തു. കണ്ണൂരില്‍ വച്ച് നടന്ന കേരള ഉര്‍ദു ടീച്ചേഴ്സ് അസോസിയേഷന്(കെ.യു.ടി.എ) ഇരുപത്തിയാറാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ ലോക്സഭാംഗം അബ്ദുസ്സമദ് സമദാനി എം.പിയാണ് പ്രകാശനകര്‍മം നിര്‍വഹിച്ചത്. കെ.യു.ടി.എ സംസ്ഥാന സെക്രട്ടറി കെ.പി സുരേഷ് ഏറ്റുവാങ്ങി. കെ.യു.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.പി ശംസുദ്ദീന്‍ തിരൂര്‍ക്കാട്, ഗ്രന്ധകര്‍ത്താവ് ഹൈദ്രോസ് പൂവ്വക്കുര്‍ശി മൂര്‍ക്കനാട്, നിഗാരിശ് എഡിറ്റര്‍ സദ്ദാം പര്‍വാസ് ഹുദവി തുടങ്ങിയവര്‍ പ്രസംഗിച്ചു.