മലപ്പുറത്തിന്റെ കഥ ഒരിക്കല്‍കൂടി വരിന്നു

2023-12-08

മലപ്പുറത്തിന്റെ കഥ ഒരിക്കല്‍കൂടി വരിന്നു

കോഴിക്കോട്: ലുഷ്യമില്ലാത്ത മലപ്പുറത്തിന്റെ മനുഷ്യസ്നേഹത്തിന്റെ കഥ ഒരിക്കല്‍കൂടി വരികയാണ്. മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിലാണ് 'മലപ്പുറം മനസ്സ്' എന്ന യാത്രാഫീച്ചറുകളുടെ പുസ്തകത്തിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് പ്രകാശിതമായത്. പ്രതിപക്ഷ നേതാവും നല്ല വായനക്കാരനുമായ വി.ഡി.സതീശന്‍, എംഎല്‍എയും പബ്ലിഷറുമായ ഡോ. എം.കെ.മുനീറിനു നല്‍കിയായിരുന്നു പ്രകാശനം.
വേദമന്ത്രങ്ങളും പള്ളിമണികളും ബാങ്കുവിളിയുമൊക്കെ പരസ്പരം സ്‌നേഹസംഗീതത്തില്‍ ലയിച്ച് ഒന്നാകുന്ന മലപ്പുറം വഴികള്‍ അന്വേഷിച്ച് നടത്തിയ യാത്രയാണ് ഈ പുസ്തകം.
2021ല്‍ ആണ് പുസ്തകത്തിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. പുസ്തകമായതിനു ശേഷവും മലപ്പുറത്തുകാരുടെ സ്നേഹമനസ്സിന്റെ കഥകള്‍ വീണ്ടും തേടിയെത്തിക്കൊണ്ടിരുന്നു. 'കേട്ടപാട്ടുകള്‍ മുധരം. കേള്‍ക്കാത്തവ അതിമധുരം..' എന്നു പറഞ്ഞതുപോലെയാണ് മലപ്പുറം കഥകള്‍. പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചതിനേക്കാള്‍ പ്രാധാന്യവും സ്നേഹവും നിറഞ്ഞ കഥകളാണ് പിന്നീട് ലഭിച്ചത്.
പുതിയ സംഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തും പഴയത് എഡിറ്റ് ചെയ്തും മലപ്പുറം മനസ്സിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് പുറത്തിറക്കുന്നത് എംഎല്‍എഫിന്റെ സൃഷ്ടികളായ 'ബുക് പ്ലസ്' ആണെന്നത് വലിയ സന്തോഷം നല്‍കുന്നു.
മനുഷ്യസ്‌നേഹം മരിച്ചുപോകാതിരിക്കാനുള്ള സ്‌നേഹത്തിന്റെ മരുന്നാണ് മലപ്പുറത്തിന്റെ മരിക്കാത്ത ഈ മതനിരപേക്ഷ കഥകളെന്ന് വിശ്വസിക്കുന്നു. അതിനു ബലമേകുന്നതാണ് മലപ്പുറം മണ്ണിന്റെ മണമുള്ള ഈ പുസ്തകത്തിലെ ഓരോ സംഭവങ്ങളും.

News & Updates

Hello!

Click the above icon to chat in whatsapp or send us an email to info@bookplus.co.in

Hello! What can I do for you?
×
How can I help you?