എന്റെ നബി ക്വിസ്സ് ടാലന്റ് ഷോ സീസണ് 05 വിജയികളെ പ്രഖ്യാപിച്ചു
ഹിദായ നഗര്‍: റബീഉല്‍ അവ്വലിനോടനുബദ്ധിച്ച് ബുക്പ്ലസ് പബ്ലിഷേഴ്സ് നടത്തിയ എന്റെ നബി ക്വിസ്സ് ടാലന്റ് ഷോ സീസണ് 05 വിജയികളെ തിരഞ്ഞെടുത്തു. മുന്‍വര്‍ഷങ്ങളില്‍ വ്യതസ്തമായി പൂര്‍ണമായും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് വഴിയാണ് മത്സരങ്ങള്‍ നടന്നത്. പതിനഞ്ച് വയസ്സിന് താഴെയുളള ആണ്‍കുട്ടികളും പെണ്‍കുട്ടികളും കിഡ്സ് വിഭാഗത്തിലും പതിനഞ്ച് വയസ്സിന് മുകളിലുളള വനിതകള്‍ വനിതാ വിഭാഗത്തിലുമാണ് മത്സരിച്ചത്. കിഡ്സ് വിഭാഗത്തില്‍ ഷാഹിദ നുജൂം കെ.സി, മുഹമ്മദ് റാഹില്‍ പി മട്ടന്നൂര്‍, മുഹമ്മദ് ഹാദി കാസര്‍ഗോഡ് എന്നിവരും വനിതാ വിഭാഗത്തില്‍ മുര്‍ശിദ കെ പാതിരമണ്ണ, ജസീല പി.ടി പുല്പറ്റ, ഫാത്തിമ വി.കെ എട്ടിക്കുളം എന്നിവരും യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്കുളള ക്യാഷവാര്‍ഡും അനുമോദ പത്രവും ബുക്പ്ലസിന്റെ പ്രോഗ്രാമില്വിതരണംചെയ്യും.