സയ്യിദ് ഫള്ല് തങ്ങള്‍ പുസ്തകം പ്രകാശിതമായി
ചെമ്മാട്: ഡോ. മുസ്തഫ ഹുദവി ഊജമ്പാടി രചിച്ച 'സയ്യിദ് ഫള്ല് ഒരു ആഗോള മുസ്ലിമിന്റെ സഞ്ചാരപഥങ്ങള്‍' എന്ന പുസ്തകം പ്രകാശിതമായി. ചെമ്മാട് ബുക്പ്ലസ് പബ്ലിഷേഴ്സാണ് പുസ്തകത്തിന്റെ പ്രസാധകര്. ആണ്ട് നേര്‍ച്ചയോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട 'മമ്പുറം തങ്ങളുടെ ലോകം' എന്ന സെമിനാറിലാണ് പുസ്തകം പ്രകാശിതമായത്. ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഐടിഐടി മദ്രസ് അസോസിയേറ്റ് പ്രഫസര്‍ ഡോ. ആര് സന്തോഷിന് നല്‍കികൊണ്ട് പുസ്തകം പ്രകാശനം ചെയ്തത്. യു. ശാഫി ഹാജി, ഡോ. ശിവദാസന്‍ പി, ഡോ. മുസ്തഫ ഹുദവി ഊജമ്പാടി, ഡോ. മോയിന്‍ ഹുദവി മലയമ്മ എന്നിവര്‍ സംബന്ധിച്ചു.