കോഴിക്കോട്. ബുക്പ്ലസ് പബ്ലിഷേഴ്സിന്റെ കോഴിക്കോട് ഔട്ലെറ്റ് നൂർ കോംപ്ലക്സിൽ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച് മുല്യാദി കർsനെഗാരയുടെ ഇസ്ലാമിക ജ്ഞാനശാസ്ത്രത്തിനൊരാമുഖം, ഭവർ മെഘ് വെൻഷിയുടെ എനിക്ക് ഹിന്ദുവാകാന്‍ കഴിഞ്ഞില്ല!, ശമീർ ഹസൻ രചിച്ച പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളമുസ്ലിം സമൂഹവും കൊങ്ങണം വീട്ടില്‍ ഇബ്രാഹീംകുട്ടി മുസ്ലിയാരും എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. എ.പി കുഞ്ഞാമു, പി.കെ പാറക്കടവ്, വി. മുസാഫര്‍ അഹമദ്, എന്‍.എം ഹുസൈന്, ഡോ. ഔസാഫ് അഹ്സന്, അബ്ദുറഹ്മാന് മങ്ങാട്ട്, ഡോ. ഫൈസല്‍ ഹുദവി മാരിയാട്, ഡോ. മോയിന്‍ ഹുദവി മലയമ്മ, ശമീറലി ഹുദവി പള്ളത്ത്, അബൂബക്കര്‍ ഹുദവി കരുവാരക്കുണ്ട്, ശാഫി ഹുദവി ചെങ്ങര, ജഅഫര്‍ ഹുദവി ബംഗാളത്ത്, അനീസ് ഹുദവി, സൈനുദ്ദീൻ ഹുദവി മാലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.