ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകമേളയില്‍ ബുക്പ്ലസ് പങ്കെടുത്തു

2022-11-12

ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകമേളയില്‍ ബുക്പ്ലസ് പങ്കെടുത്തു


ഷാര്‍ജ:
നവംബര്‍ രണ്ടു മുതല്‍ പതിമൂന്ന് വരെ നീണ്ടുനിന്ന നാല്‍പത്തിയൊന്നാമത് ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകമേളയില്‍ ബുക്പ്ലസിനെ പ്രതിനിധീകരിച്ച് ജനറല്‍ മാനേജര്‍ സൈനുദ്ദീന്‍ ഹുദവി മാലൂരും സെയില്‍സ് മാനേജര്‍ അമീന്‍ കൈപ്പുറവും പങ്കെടുത്തു. ഷാര്‍ജാ ടു കൊച്ചി(നോവല്‍- മുഹമ്മദ് നാബുല്‍സി), ഇച്ച മസ്താന്‍(സൂഫിപഠനം- സ്വലാഹുദ്ദീന്‍ അയ്യൂബി), ഉണ്‍മയുടെ ഉടയാടകള്‍(സാഹിത്യവിമര്‍ശനം- ഡോ. ജമീല്‍ അഹ്‌മദ്), നിന്നുണങ്ങുന്ന മരങ്ങള്‍(ഫലസ്തീന്‍ കഥകള്‍- എസ്.എ ഖുദ്‌സി), മസ്‌നവി വിവര്‍ത്തനവും വ്യാഖ്യാനവും(ആസ്വാദനം- സി. മുഹമ്മദ് ഹുദവി), സഹിതം നബി ഹിതം നബി(പഠനം- സ്വലാഹുദ്ദീന്‍ അയ്യൂബി), യാസീന്‍ അര്‍ഥവും വ്യാഖ്യാനവും(ഖുര്‍ആന്‍- സിംസാറുല്‍ഹഖ് ഹുദവി) തുടങ്ങി അമ്പത് പുസ്തകങ്ങള്‍ പ്രകാശനം ചെയ്യതു. ഒക്ടോബര്‍ 30, നവംബര്‍ ഒന്ന് തിയ്യതികളില്‍ ബുക്ഫെയറിനോടനുബന്ധമായി സംഘടിപ്പിക്കപ്പെട്ട പബ്ലിഷേഴ്സ് കോണ്‍ഫറന്‍സിലും പ്രതിനിധികള്‍ പങ്കെടുത്തു. അഞ്ചാം തവണയാണ് ബുക്പ്ലസ് ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകമേളയില്‍ സാന്നിധ്യമരുളിയത്.

News & Updates

Hello!

Click the above icon to chat in whatsapp or send us an email to info@bookplus.co.in

Hello! What can I do for you?
×
How can I help you?