മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 30 മുതല്‍ കോഴിക്കോട് ബീച്ചില്‍

2023-11-21

മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 30 മുതല്‍ കോഴിക്കോട് ബീച്ചില്‍

കോഴിക്കോട്: ബുക്പ്ലസ് പബ്ലിക്കേഷന്‍സ് സംഘടിപ്പിക്കുന്ന മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആദ്യ എഡിഷന് 30നു തുടക്കമാകും. കോഴിക്കോട് ബീച്ചില്‍ ഡിസംബര്‍ മുന്നുവരെ നടത്തുന്ന ഫെസ്റ്റിവലില്‍ ദേശീയ, അന്തര്‍ദേശിയ വിദഗ്ധര്‍, എഴുത്തുകാര്‍, സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്ത കര്‍, അക്കാദമിക വിദഗ്ധര്‍, ചരിത്രകാരന്മാര്‍, മാധ്യമപ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, യാത്രികര്‍, നാടക-സിനിമാ പ്രവര്‍ത്തകര്‍, കായിക താരങ്ങള്‍, രാഷ്ടീയ പ്രമുഖര്‍ തുടങ്ങിയ മൂന്നുറോളം പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര അതിഥികള്‍ 80 സെഷനുകളിലായി പങ്കെടുക്കും. മലബാറിന്റെ ഭാഷ, സാഹിത്യം, കല, സംസ്‌കാരം എന്നിവയുടെ ആഘോഷമായിരിക്കും എം.എല്‍.എഫെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
പുസ്തക ചര്‍ച്ച, അഭിമുഖങ്ങള്‍, സംവാദങ്ങള്‍ എന്നിവയ്ക്ക് പുറമെ സിനിമ ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍, സംഗീത സദസുകള്‍, കലാപ്രകടനങ്ങള്‍ എന്നിവയ്ക്കും ഫെസ്റ്റിവല്‍ വേദിയാകും. മുഖ്യധാരാ കേരള ചരിത്രം തമസ് രിച്ച മാപ്പിള, ദലിത്, ആദിവാസി ജീവിതങ്ങളെ ഡോക്യുമെന്റ് ചെയ്യുന്ന സമാന്തര സിനിമകളുടെ പ്രദര്‍ശനവും തുടര്‍ചര്‍ച്ചകളും നടക്കും. ലക്ഷദ്വീപ്, കായല്‍പ്പട്ടണം, ആഫ്രിക്ക ദേശങ്ങളുമായുള്ള മലബാറിന്റെ ചരിത്രപരമായ ബന്ധവും ചര്‍ച്ച ചെയ്യപ്പെടും.
പ്രശസ്ത ഹൈദരാബാദി സുഫിസംഗീതജ്ഞരായ വാര്‍സി സഹോദരന്മാരുടെ ഖവ്വാലിയും കുമാര്‍ സത്യത്തിന്റെ ഗസലും ലക്ഷദ്വീപില്‍നിന്നുള്ള പുള്ളിപ്പറവ ബാന്റിന്റെ പെര്‍ഫോമന്‍സും നാടന്‍പാട്ടും അരങ്ങേറും. എം നൗഷാദ് ക്യുറേറ്റ് ചെയ്യുന്ന സമീര്‍ ബിന്‍സി ആന്‍ഡ് ടീം, കരിംഗ്രഫി, ഫ്രീസ്‌റ്റൈല്‍ ഹാദിയ എന്നിവര്‍ ചേര്‍ന്നുള്ള ഈവനിങ് പെര്‍ഫോമന്‍സ് എന്നിവ പ്രത്യേക ആകര്‍ഷണമായിരിക്കും.
30 ന് വൈകുന്നേരം 6.30 നാണ് ഉദ്ഘാടന സെഷന്‍. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ മുഖ്യപ്രഭാഷണവും നിര്‍വഹിക്കും. കനിമൊഴി, എന്‍സെങ് ഹോ, നിഷത് സൈദി, ക്രിസ്റ്റഫെ ജാഫ്രിലോ, എം.എച്ച് ഇല്യാസ്, എം.ടി അന്‍ സാരി, ടി.ടി ശ്രീകുമാര്‍, ടി.ഡി രാമകൃഷ്ണന്‍, എസ്. ജോസഫ്, പി. രാമന്‍, സുഭാഷ് ചന്ദ്രന്‍, എസ്. ഹരീഷ്, ഉണ്ണി ആര്‍, ഫ്രാന്‍സിസ് നൊറോണ, കല്‍പറ്റ നാരായണന്‍. പി.എഫ് മാത്യൂസ്, അജയ് പി. മങ്ങാട്ട്, വിരാന്‍കുട്ടി, പി .കെ പാറക്കടവ്, കെ.പി രാമനുണ്ണി, കെ.ഇ.എന്‍, കെ.ടി കുഞ്ഞിക്കണ്ണന്‍, കെ.കെ ബാബുരാജ്, സന്തോഷ് ജോര്‍ജ് കുളങ്ങര, മുഹ്സിന്‍ പരാരി, സജി മാര്‍ക്കോസ്, ജെനി റൊവീന, എം.പി ലി പിന്‍രാജ്, ഡോ. ഉമര്‍ തറമേല്‍, ഇസ്മത്ത് ഹുസൈന്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, വിധു വിന്‍സെന്റ്, വിജയരാജ മല്ലിക. കെ. അബൂബക്കര്‍, റോഷ്‌നി സ്വപ്‌ന, ഡോ. അജയ് ശേഖര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍പങ്കെടുക്കും.

News & Updates

Hello!

Click the above icon to chat in whatsapp or send us an email to info@bookplus.co.in

Hello! What can I do for you?
×
How can I help you?