ഗുല്‍മോഹര്‍ കവര്‍ പ്രകാശനം ചെയ്തു

2023-02-14

ഗുല്‍മോഹര്‍ കവര്‍ പ്രകാശനം ചെയ്തു


പാണക്കാട്: മലയാളത്തിലെ ആദ്യ ഉര്‍ദു ബാലമാസികയായ ഗുല്‍മൊഹറിന്റെ കവര്‍ പ്രകാശനം ബഹ്റൈന്‍ പാര്‍ലമെന്റ് അംഗവും ദേശീയ സുരക്ഷ, പ്രതിരോധ സമിതി ചെയര്‍മാനുമായ ഡോക്ടര്‍ ഹസന്‍ ഈദ് ബുഖമ്മസും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ചേര്‍ന്ന് നിര്‍വഹിച്ചു. ഉര്‍ദു ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ഡോ. കെ.പി ശംസുദ്ദീന്‍ തിരൂര്‍ക്കാട് ഏറ്റുവാങ്ങി. ബുക്പ്ലസ് ഉര്‍ദു ഇംപ്രിന്റ് നിഗാരിശ് പ്രസിദ്ധീകരിക്കുന്ന മാസികയുടെ ആദ്യ ലക്കം മാര്‍ച്ചില്‍ പുറത്തിറങ്ങും. ഹാദിയ സി.എസ്.ഇ ഡയറക്ടര്‍ ടി. അബൂബക്കര്‍ ഹുദവി, ബുക്പ്ലസ് മാനേജിംഗ് എഡിറ്റര്‍ ശാഫി ഹുദവി ചെങ്ങര, നിഗാരിശ് എഡിറ്റര്‍ സദ്ദാം ഹുസൈന്‍ പര്‍വാസ്, ജാഫര്‍ ഹുദവി ബംഗാളത്ത്, നിയാദ് ഹുദവി അയ്യായ തുടങ്ങിയവര്‍ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു.

News & Updates

Hello!

Click the above icon to chat in whatsapp or send us an email to info@bookplus.co.in

Hello! What can I do for you?
×
How can I help you?