ദിശ: ദൈവം, ധാര്‍മികത, മനുഷ്യന്‍` പാനല്‍ ഡിസ്‌കഷന്‍ സംഘടിപ്പിച്ചു

2022-08-20

ദിശ: ദൈവം, ധാര്‍മികത, മനുഷ്യന്‍` പാനല്‍ ഡിസ്‌കഷന്‍ സംഘടിപ്പിച്ചു

പാണക്കാട്: ബുക്പ്ലസ് പബ്ലിഷേഴ്‌സ് പുറത്തിറക്കിയ മുഹമ്മദ് ഫാരിസ് പി.യു രചിച്ച വിശ്വാസത്തിന്റെ തെളിവുകള്‍, റശീദ് ഹുദവി ഏലംകുളവും അബ്ദുല്‍ ഹഖ് ഹുദവി മുളയങ്കാവും എഡിറ്റ് ചെയ്ത മതം, ശാസ്ത്രം, യുക്തി, ലിംഗരാഷ്ട്രീയം, എന്‍.എം ഹുസൈന്‍ രചിച്ച ദൈവം ഡോക്കിന്‍സിന്റെ അശാസ്ത്രിയ വാദങ്ങള്‍ എന്നീ പുസ്തകങ്ങളെ അധികരിച്ച് ദൈവം, ധാര്‍മികത, മനുഷ്യന്‍ എന്ന തലക്കെട്ടില്‍ പാനല്‍ ഡിസ്‌കഷന്‍ സംഘടിപ്പിച്ചു. ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്‌മെന്റ് ഓഫ് അഖീദ ആന്റ് ഫിലോസഫിയുമായി സഹകരിച്ച് പാണക്കാട് ഹാദിയ സെന്ററില്‍ വച്ചാണ് പരിപാടി നടന്നത്. റശീദ് ഹുദവി മോഡറേറ്ററായി. ഫാദര്‍ ഡോ. അഗസ്റ്റിന്‍ തോമസ് പാംപ്ലാനി, ശുഐബുല്‍ ഹൈതമി എന്നിവര്‍ പങ്കെടുത്തു. അബൂബക്കര്‍ ഹുദവി കരുവാരക്കുണ്ട്, സിറാജുദ്ദീന്‍ ഹുദവി മേല്‍മുറി, ശാഫി ഹുദവി ചെങ്ങര തുടങ്ങിയവര്‍ സംബന്ധിച്ചു.

News & Updates

Hello!

Click the above icon to chat in whatsapp or send us an email to info@bookplus.co.in

Hello! What can I do for you?
×
How can I help you?