ബുക്‌പ്ലസ് പുസ്തകവാരം സമാപിച്ചു

2022-05-12

ബുക്‌പ്ലസ് പുസ്തകവാരം സമാപിച്ചു


ചെമ്മാട്, കോഴിക്കോട് : ലോക പുസ്തകദിനത്തോടനുബന്ധിച്ച് ബുക്‌പ്ലസ് പബ്ലിഷേഴ്സ് സംഘടിപ്പിച്ച പുസ്തകവാരം സമാപിച്ചു. ഏപ്രിൽ ഇരുപത്തിമൂന്ന് മുതൽ മുപ്പതുവരെയായിരുന്നു കാമ്പയിൻ സംഘടിപ്പിക്കപ്പെട്ടത്. ബുക്‌പ്ലസ് പുറത്തിറക്കിയ മുഴുവൻ പുസ്തകങ്ങൾക്കും കോഴിക്കോട് ഔട്ട്ലെറ്റിൽ 35% ഡിസ്‌കൗണ്ട്, വായനക്കാരുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ അറിയാൻ ഫേസ്ബുക് കമന്റ്‌ മത്സരം, രചയിതാക്കളുടെ പുസ്തക വിവരണ വീഡിയോകൾ, സാമൂഹിക സാംസ്കാരിക രാഷ്ട്രിയ മേഖലയിലെ പ്രമുഖർക്ക് ബുക്‌പ്ലസിന്റെ പുതിയ പദ്ധതികൾ പരിചയപെടുത്തുന്ന ഫേസ്ബുക് ക്യാമ്പയിൻ തുടങ്ങി വ്യത്യസ്ത പ്രോഗ്രാമുകളാണ് പരിപാടിയുടെ ഭാഗമായി ഒരുക്കിയത്. ഫേസ്ബുക് കമന്റ്‌ മത്സരത്തിൽ സക്കീർ കൈപ്പള്ളി, സൽമാനുൽ ഫാരിസ്, മുഹമ്മദ്‌ സാലിം സി എന്നിവർ വിജയികളായി തെരഞ്ഞെടുക്കപ്പെട്ടു.

News & Updates

Hello!

Click the above icon to chat in whatsapp or send us an email to info@bookplus.co.in

Hello! What can I do for you?
×
How can I help you?