അനുരാഗത്തിന്‍റെ രണ്ട് പുസ്തകങ്ങള്‍ പ്രകാശിതമായി

2021-12-03

മുഹമ്മദ് അവന്റെ തിരുദൂതര്‍ സമാഏ ബിസ്മില്‍ പ്രകാശിതമായി

പ്രശസ്ത ജര്‍മന്‍ ഓറിയന്റലിസ്റ്റ് ആന്‍മേരി ഷിമ്മല്‍ രചിച്ച ആന്‍ഡ് മുഹമ്മദ് ഈസ് ഹിസ് മെസഞ്ചര്‍ എന്ന പുസ്തകത്തിന് എ.പി കുഞ്ഞാമു രചിച്ച മലയാള വിവര്‍ത്തനം മുഹമ്മദ് അവന്റെ തിരുതൂദര്‍, ഖവാലികളെക്കുറിച്ച് എം. നൗഷാദ് രചിച്ച സമാഏ ബിസ്മില്‍ ഖവാലിയുടെ ഉള്‍ലോകങ്ങള്‍ങ്ങള്‍ എന്ന പുസ്തകങ്ങള്‍ പ്രകാശിതമായി. കെ.പി കേശവമേനോന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു.
സലാം ഫൈസി ഒളവട്ടൂര്‍, സമീര്‍ ബിന്‍സി എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.
ഹാദിയ സി.എസ്.ഇ ഡയറക്ടര്‍ ടി. അബൂബക്കര്‍ ഹുദവി അധ്യക്ഷത വഹിച്ചു.
എ.പി കുഞ്ഞാമു, എം. നൗഷാദ്, ശാഫി ഹുദവി ചെങ്ങര, അനീസ് ടി. എ ഹുദവി തുടങ്ങിയവര്‍ സംസാരിച്ചു. ബുക്പ്ലസ് ചെമ്മാടാണ് പുസ്തകങ്ങള ുടെ പ്രസാധകര്‍

News & Updates

Hello!

Click the above icon to chat in whatsapp or send us an email to info@bookplus.co.in

Hello! What can I do for you?
×
How can I help you?