'കേരള മുസ്‌ലിം പാരമ്പര്യ പണ്ഡിതരുടെ രചനാലോകങ്ങള്‍' സെമിനാര്‍ സംഘടിപ്പിച്ചു.

2022-07-01

'കേരള മുസ്‌ലിം പാരമ്പര്യ പണ്ഡിതരുടെ രചനാലോകങ്ങള്‍' സെമിനാര്‍ സംഘടിപ്പിച്ചു.

തേഞ്ഞിപ്പലം: കേരള മുസ്‌ലിം പാരമ്പര്യ പണ്ഡിതരുടെ രചനാലോകങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ ബുക്പ്ലസ് പബ്ലിഷേഴ്സ് സംഘടിപ്പിച്ച സെമിനാര്‍ ഇന്നലെ വൈകുന്നേരം നാലു മണിക്ക് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ സി.എച്ച് ചെയറില്‍ ചേര്‍ന്നു. കേരള ചരിത്രവും മുസ്‌ലിം വ്യവഹാരങ്ങളും, മാപ്പിള മാനുസ്‌ക്രിപ്റ്റുകള്‍, കൊങ്ങണംവീട്ടില്‍ ഇബ്രാഹീംകുട്ടി മുസ്‌ലിയാരും രചനകളും, നെല്ലിക്കുത്ത് മുഹമ്മദലി മുസ്ലിയാരുടെ ചരിത്രമെഴുത്ത്, കേരള മുസ്‌ലിം രചനകളുടെ സമുദ്രാന്തര ബന്ധങ്ങള്‍, പാരമ്പര്യ പണ്ഡിതന്മാരും ചരിത്രമെഴുത്തും തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഡോ. ശിവദാസന്‍ മങ്കട, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, അബ്ദുറഹ്‌മാന്‍ മങ്ങാട്, നെല്ലിക്കുത്ത് അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, ഡോ. വി ഹിക്മതുല്ല, ഡോ. പി. മുജീബ് നെല്ലിക്കുത്ത്, ഡോ. പി.കെ.എം ജലീല്‍, സി. ഹംസ സാഹിബ്, എ.പി മുസ്തഫ ഹുദവി, ശമീര്‍ പി. ഹസന്‍, മോയിന്‍ ഹുദവി മലയമ്മ, അനീസ് ഹുദവി കമ്പളക്കാട്, ശാഹുല്‍ ഹമീദ് ഹുദവി പാണ്ടിക്കാട് എന്നിവര്‍ സംസാരിച്ചു.
കേരളത്തിലെ നാനൂറോളം പാരമ്പര്യ പണ്ഡിതരുടെ ലഘുചരിത്രം ഉള്‍ക്കൊള്ളുന്ന അറബി റഫറന്‍സ് ഗ്രന്ഥമായ, നെല്ലിക്കുത്ത് മുഹമ്മദലി മുസ്‌ലിയാര്‍ തയ്യാറാക്കിയ 'തുഹ്ഫയതുല്‍ അഹ്‌യാര്‍ ഫീ അഅ്‌യാനി മലൈബാര്‍', അബ്ദുല്ലാഹ് അല്‍ഹദ്ദാദിന്റെ ആദാബു സുലൂകില്‍ മുരീദ് എന്ന കൃതിയുടെ മൊഴിമാറ്റം 'സാധകന്‍' എന്നിവ പ്രകാശനം ചെയ്തു. അബൂബക്കര്‍ ഹുദവി കരുവാരക്കുണ്ട്, ശാഫി ഹുദവി ചെങ്ങര, ശരീഫ് ഹുദവി ചെമ്മാട് തുടങ്ങിയവര്‍സംബദ്ധിച്ചു.

News & Updates

Hello!

Click the above icon to chat in whatsapp or send us an email to info@bookplus.co.in

Hello! What can I do for you?
×
How can I help you?