എഴുത്തുകൂട്ടം ശില്‍പശാല സംഘടിപ്പിച്ചു

2022-10-18

എഴുത്തുകൂട്ടം ശില്‍പശാല സംഘടിപ്പിച്ചു


ചെമ്മാട്: ഫാത്തിമ സഹ്‌റാ വനിതാ കോളേജ് പൂര്‍വവിദ്യാര്‍ഥി സംഘടന സഹ്റ ബുക്പ്ലസുമായി സഹകരിച്ച് ഏകദിന എഴുത്തുകൂട്ടം ശില്‍പശാല സംഘടിപ്പിച്ചു. സഹ്റാവിയ്യ ബിരുദധാരികളുടെ സര്‍ഗശേഷി വികസന പരിപാടികളുടെ ഭാഗമായിരുന്നു ശില്‍പശാല. ഫാത്തിമ സഹ്‌റാ കോളേജ് ക്യാമ്പസിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ മുപ്പതോളം പേര്‍ പങ്കെടുത്തു. സഹ്‌റ യൂണിയന്‍ പ്രസിഡന്റ് റൈഹാന സഹ്റാവിയ്യ ഉദ്ഘാടനം ചെയ്തു. ഫാറൂഖ് കോളേജ് മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ നൂറ വള്ളില്‍, ശ്രീശങ്കരാചാര്യ യൂനിവേഴ്സിറ്റിയിലെ ഗവേഷകന്‍ നാഫി ഹുദവി ചേലക്കോട് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ശാഫി ഹുദവി ചെങ്ങര, സഹ്ല ശിറിന്‍ സഹ്റാവിയ്യ, ഫഹ്‌മിദ സഹ്റാവിയ്യ, നൂറ ശഹനാസ് സഹ്റാവിയ്യ സംസാരിച്ചു.

News & Updates

Hello!

Click the above icon to chat in whatsapp or send us an email to info@bookplus.co.in

Hello! What can I do for you?
×
How can I help you?