മമ്പുറം തങ്ങളെ കുറിച്ചുളള രണ്ട് പുസ്തകങ്ങള്‍ പ്രകാശിതമായി

2023-07-21

മമ്പുറം തങ്ങളെ കുറിച്ചുളള രണ്ട് പുസ്തകങ്ങള്‍ പ്രകാശിതമായി

ചെമ്മാട്: മമ്പുറം തങ്ങളെ കുറിച്ചുളള ബുക്പ്ലസ് പബ്ലിഷേഴ്സിന്റെ രണ്ട് പുസ്തകങ്ങള്‍ പ്രകാശിതമായി. ഡോ. മോയിന്‍ ഹുദവി മലയമ്മ രചിച്ച മമ്പുറം സയ്യിദ് അലവി തങ്ങള്‍, നാജിയ നസ്റിന്‍ രചിച്ച ഇരുളിലൊരു ചൂട്ട് എന്നീ രണ്ട് പുസ്തകങ്ങളാണ് പ്രകാശിതമായത്. മമ്പുറം ആണ്ട് നേര്‍ച്ച ഉദ്ഘാടന സദസ്സില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പുസ്തകം പ്രകാശനം ചെയ്തു. സൈദലവി ഹാജി കോട്ടക്കല്‍, കബീര്‍ ഹാജി ഓമച്ചപ്പുഴ എന്നിവര്‍ ഏറ്റുവാങ്ങി. ഫഖ്റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി, യു. ശാഫി ഹാജി ചെമ്മാട്, ഇസ്ഹാഖ് ബാഖവി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂര്‍ എന്നിവര്‍സംബന്ധിച്ചു.

News & Updates

Hello!

Click the above icon to chat in whatsapp or send us an email to info@bookplus.co.in

Hello! What can I do for you?
×
How can I help you?