നാടുനീളെ ആരവം തീര്‍ത്ത് ബുക്കാരവന്‍

2023-02-06

നാടുനീളെ ആരവം തീര്‍ത്ത് ബുക്കാരവന്‍

താനൂര്‍: പ്രസാധനത്തിന്റെ അഞ്ചു വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ബുക്പ്ലസ് വായനയെ പ്രോത്സാഹിപ്പിക്കാന്‍ നടത്തിയ ബുക്കാരവന്‍ ശ്രദ്ധേയമായി. പരിപാടിയുടെ ഭാഗമായി വ്യത്യസത ക്യാമ്പസുകളില്‍ പുസ്തക ചര്‍ച്ച, സാഹിത്യസംവാദം, മീറ്റ് ദ റൈറ്റര്‍, ക്രിയേറ്റീവ് റൈറ്റിംഗ് ക്ലാസുകള്‍ എന്നിവ സംഘടിപ്പിച്ചു. ജനുവരി മുപ്പതിന് ചെമ്മാട് ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയില്‍നിന്ന് പ്രയാണമാരംഭിച്ച പുസ്തകയാത്ര മന്‍ഹജുറഷാദ് ഇസ്ലാമിക് കോളേജ് ചേലേമ്പ്ര, സുവാസ്‌ക് വിമണ്‍സ് കോളേജ് ചേലേമ്പ്ര, സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് വാഴയൂര്‍, ഇസ്ലാമിക് ദഅവാ സെന്റര്‍ ആക്കോട്, തന്‍വീര്‍ ഇസ്ലാമിക് ആന്റ് ആര്‍ട്സ് കോളേജ് കുമ്മിണിപ്പറമ്പ്, ഇം.എം.ഇ.എ കോളേജ് കൊണ്ടോട്ടി, ഗവണ്‍മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് കൊണ്ടോട്ടി, അല്‍അന്‍സാര്‍ അറബിക് കോളേജ് മുണ്ടംപറമ്പ്, അല്‍ഫാറൂഖ് വഫിയ്യ കോളേജ് തൃപ്പനച്ചി, തൃപ്പനച്ചി ഉസ്താദ് മെമ്മോറിയല്‍ കോളേജ് തൃപ്പനച്ചി, മല്‍ജഅ് ശരീഅത്ത് ആന്റ് ആര്‍ട്സ് കോളേജ് എളയൂര്‍, കെ.എ.എച്ച്.എം യൂനിറ്റി വിമണ്‍സ് കോളജ് മഞ്ചേരി, എം.ഐ.സി വാഫി കോളേജ് പൂക്കോട്ടൂര്‍, മഅ്ദിന്‍ അക്കാദമി മലപ്പുറം, കോട്ടുമല ഇസ്ലാമിക് കോംപ്ലക്സ്, ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമി ചേറൂര്‍, മലബാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കോട്ടക്കല്‍, ഫാറൂഖ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് കോട്ടക്കല്‍, നജാത്ത് മോറല്‍ സ്‌കൂള്‍ രണ്ടത്താണി, മര്‍കസു സ്സഖാഫത്തില്‍ ഇസ്ലാമിയ്യ കുണ്ടൂര്‍, നാഷനല്‍ സ്‌കൂള്‍ ചെമ്മാട്, സബീലുല്‍ ഹിദായ അറബിക് കോളേജ് പറപ്പൂര്‍ എന്നീ കാമ്പസുകളും മലപ്പുറം ജില്ലയിലെ വിവിധ നഗരങ്ങളും സന്ദര്‍ഷിച്ച് ഫെബ്രുവരി 30 വെളളി രാത്രി ചെമ്മാട് ടൗണില്‍ സമാപിച്ചു. വിവിധ സ്ഥാപനങ്ങിളില്‍ നടന്ന വ്യതസ്ത സെഷനുകളിലായി അഡ്വ. നജ്മ തബ്ഷീറ, അഡ്വ. ഫാത്തിമ തഹ്ലിയ, എം. നൗഷാദ്, റഹ്‌മാന്‍ കിടങ്ങയം, ഫിറോസ് ഖാന്‍ പുത്തനങ്ങാടി, മൈന ഉമൈബാന്‍, നജാഹ് അരീക്കോട്, ശാഫി ഹുദവി ചെങ്ങര, സലാഹുദ്ദീന്‍ ഹുദവി പറമ്പില്‍പ്പീടിക, ഗഫാര്‍ ഹുദവി നറുക്കോട്, ശിയാസ് ഹുദവി, സഈദ് ഹുദവി മൂടാല്‍, സലീം ദേളി, ഫാറൂഖ് ബാവ, ശഫീഖ് കാരക്കാട് തുടങ്ങിയവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. അഞ്ചു വര്‍ഷങ്ങള്‍കൊണ്ട് മലയാളിയുടെ വായനാലോകത്ത് പ്രത്യേക ഇടം കണ്ടെത്തിയ ബുക്പ്ലസ് അക്കാദമിക പഠനങ്ങളും സര്‍ഗാത്മക കൃതികളുമായി മലയാളം, അറബി, ഉര്‍ദു, ഇംഗ്ലീഷ്, കന്നഡ, അസാമീസ് എന്നീ ഭാഷകളില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറബി ഗ്രന്ഥങ്ങള്‍ക്ക് ദാറുസ്സുഫ്ഫ , ഉര്‍ദു പുസ്തകങ്ങള്‍ക്ക് നിഗാരിഷ്, ബാലകൃതികള്‍ക്ക് കിഡ്സ് പ്ലസ് എന്നീ ഇംപ്രിന്റുകളും ഈ പ്രസാധനാലയത്തിന് കീഴിലുണ്ട്. ചെമ്മാട് സ്ഥിതിചെയ്യുന്ന അക്കാദമിക് മാളിനു പുറമെ കോഴിക്കോട് നൂര്‍ കോംപ്ലക്സില്‍ ഔട്ട്ലെറ്റുമുണ്ട്.

News & Updates

Hello!

Click the above icon to chat in whatsapp or send us an email to info@bookplus.co.in

Hello! What can I do for you?
×
How can I help you?