ഖവാത്തിര്‍: പുസ്തകം പ്രകാശനം ചെയ്തു
തിരുവനന്തപുരം: ബുക്പ്ലസ് പബ്ലിഷേഴ്സ് പുറത്തിറക്കിയ ഡോ. മുഹമ്മദ് ശാഫി വാഫി രചിച്ച ഖവാത്തിര്‍ ഹയ്യാ നഖ്റഉല് അറബിയ്യ എന്ന പുസ്തകം പ്രകാശനം ചെയ്തു. കേരള യൂനിവേഴ്സിറ്റി അറബിക് ഡിപ്പാര്‍ട്മെന്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വച്ചായിരുന്നു പ്രകാശനം. അള്‍ജീരിയയിലെ യൂനിവേഴ്സിറ്റി ഓഫ് ഒറാന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സൈന്‍ അബ്ദുല്‍ ഹഖ് മുഖ്യാതിഥിയായി പങ്കെടുത്തു. കേരള യൂനിവേഴ്സിറ്റി അറബിക് വിഭാഗം മേധാവി ഡോ. നൗഷാദ് വി, മുന്‍ മേധാവി ഡോ. താജുദ്ദീന് എ.എസ്, ഡോ. ഈസ അലി മുഹമ്മദ് അലി(യമന്‍), ഗ്രന്ഥകര്‍ത്താവ് ഡോ. മുഹമ്മദ് ശാഫി വാഫി തുടങ്ങിയവര്‍ സംസാരിച്ചു.