കാളാവ് സൈദലവി മുസ്‌ലിയാർ സ്മാരക ഇസ്‌ലാമിക് പുസ്തക പുരസ്‌കാരം ഫൈസല്‍ നിയാസ് ഹുദവിക്ക്

2023-11-09

ഫൈസല്‍ നിയാസ് ഹുദവിക്ക് കാളാവ് സൈദലവി മുസ്ലിയാര്‍ സ്മാരക ഇസ്ലാമിക പുസ്തക പുരസ്‌കാരം


തിരൂര്‍:
അബൂദാബി സുന്നി സെന്റര്‍ കാളാവ് സൈദലവി മുസ്ലിയാര്‍ സ്മാരക ഇസ്ലാമിക പുസ്തക പുരസ്‌കാരം 2023 എഴുത്തുകാരനും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം മാധ്യമ ഗവേഷകനുമായ ഫൈസല്‍ നിയാസ് ഹുദവിക്ക്.
2022 ല്‍ ബുക്പ്ലസ് പ്രസിദ്ധീകരിച്ച 'ഇസ്ലാമിക് ഫൈനാന്‍സ് പ്രയോഗവും കര്‍മശാസ്ത്രവും' എന്ന ഗ്രന്ഥമാണ് ഫൈസല്‍ നിയാസ് ഹുദവിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഒരു ലക്ഷം രൂപയും മൊമൊന്റോയും പ്രശസ്തി പത്രവും 11 ന് തിരൂര്‍ എ.എസ്.സി വ്യാപാര- സാംസ്‌കാരിക സമുച്ചയത്തില്‍ നടക്കുന്ന പരിപാടിയില്‍ കൈമാറും.
അബ്ദുസ്സലാം ബാഖവി വടക്കേകാട്, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, ഓണമ്പിളളി മുഹമ്മദ് ഫൈസി എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

News & Updates

Hello!

Click the above icon to chat in whatsapp or send us an email to info@bookplus.co.in

Hello! What can I do for you?
×
How can I help you?