ബുക്പ്ലസ് സാഹിത്യ പുരസ്‌കാരം ഹക്കിം ചോലയിലിന്

2022-11-05

ബുക്പ്ലസ് സാഹിത്യ പുരസ്‌കാരം ഹക്കിം ചോലയിലിന്


ഹിദായ നഗര്‍: 2021 ലെ ബുക്പ്ലസ് ലിറ്റററി അവാര്‍ഡ് ഹക്കിം ചോലയിലിന്റെ 1921 പോരാളികളുടെ ദേശം എന്ന നോവലിന്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും അദ്ദേഹത്തിന്റെ ഭാര്യ മാളുവും കേന്ദ്ര കഥാപാത്രങ്ങളായ നോവല്‍ മലബാര്‍ സമര പോരാളികളെയും അവരുടെ പോരാട്ടവീര്യത്തെയും ചരിത്രവും ഭാവനയും സമര്‍ഥമായി ഉള്‍ചേര്‍ത്ത് അവതരിപ്പിക്കുന്ന രചനയാണ്. 25000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. പുലയന്മാരുടെ ആരാധനാ മൂര്‍ത്തിയായ തേവര്‍ വെള്ളനെ മിത്തായും ഇതിഹാസമായും അവതരിപ്പിക്കുന്ന പി ദേവ് ഷായുടെ തേവര്‍വെള്ളന്‍, ഇസ്ലാമിക ചരിത്രത്തില്‍ നിന്നെടുത്ത അബ്ദല്ലയുടെയും ഉമൈമയുടെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥ പറയുന്ന സ്വഫ്വാന്‍ സി തിരൂരിന്റെ ഖിസ്സ എന്നീ നോവലുകള്‍ അവസാന റൗണ്ടിലെത്തി. മലയാളം സര്‍വകലാശാലയിലെ സാഹിത്യരചനാവിഭാഗം ഡയറക്ടറും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. അശോക് ഡിക്രൂസ്, തിരൂരങ്ങാടി പിഎസ്എംഒ കോളേജ് മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ശരീഫ് ഹുദവി ചെമ്മാട് എന്നിവരാണ് വിജയികളെ തെരഞ്ഞെടുത്തത്.

News & Updates

Hello!

Click the above icon to chat in whatsapp or send us an email to info@bookplus.co.in

Hello! What can I do for you?
×
How can I help you?