മലബാര്‍ വിപ്ലവം പുസ്തകം പ്രകാശനം ചെയ്തു

2021-03-24

ഡോ.സി.കെ കരീമിന്‍റെ മലബാര്‍ വിപ്ലവം പ്രകാശനം ചെയ്തു

1921 ചരിത്രമെഴുത്തിന്റെ രാഷ്ട്രീയം
മലബാര് സമരത്തിന്റെ നൂറാം വാര്ഷികത്തോടനുബന്ധിച്ച് 2021 മാര്ച്ച് 14 ഞായര് രാവിലെ 10.30 ന് '1921 ചരിത്രമെഴുത്തിന്റെ രാഷ്ട്രീയം' എന്ന തലക്കെട്ടില് പാണക്കാട് ഹാദിയ സി.എസ്.ഇ റിസര്ച്ച് ലൈനും ബുക്പ്ലസും സംയുക്തമായി ചരിത്ര സെമിനാര് സംഘടിപ്പിച്ചു. കെ.ഇ.എന് കുഞ്ഞഹമ്മദ് സെമിനാര് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരന് പി. സുരേന്ദ്രന്, നോവലിസ്റ്റ് റഹ്‌മാന് കിടങ്ങയം, ഗവേഷകന് സൈതാലി പി.പി എന്നിവര് വിഷയാവതരണം നടത്തി.
മലബാര് സമര ചരിത്രമെഴുത്തിന്റെ നാള്വഴികളും പ്രശ്നങ്ങളും ചര്ച്ച ചെയ്ത സെമിനാറില് ബുക്പ്ലസ് പ്രസിദ്ധീകരിച്ച, ഡോ. സി.കെ കരീം നേരത്തെ തയ്യാറാക്കിയ 'മലബാര് വിപ്ലവം: ചരിത്ര വായനകള്ക്കൊരാമുഖം', ഡോ. മോയിന് ഹുദവി മലയമ്മയുടെ 'വാരിയംകുന്നത്തും മലയാള രാജ്യവും: മലബാര് പോരാട്ടങ്ങളുടെ കോളനിയനന്തര വായന' എന്നീ പുസ്തകങ്ങള് പി. സുരേന്ദ്രന് കെഇഎന്നിന് കോപ്പികള് നല്കി പ്രകാശനം ചെയ്തു.
അലിഗഢ് മലപ്പുറം കാമ്പസ് ഡയറക്ടര് ഡോ. ഫൈസല് ഹുദവി മാരിയാട് ആധ്യക്ഷ്യം വഹിച്ച സെമിനാറില് ഡോ. വി. ഹിക്മത്തുല്ല, സമീല് ഇല്ലിക്കല്, ടി. അബൂബക്ര് ഹുദവി, റഫീഖ് ഹുദവി കാട്ടുമുണ്ട, സൈനുദ്ദീന് ഹുദവി മാലൂര് തുടങ്ങിയവര് സംബന്ധിച്ചു. ശരീഫ് ഹുദവി ചെമ്മാട് സ്വാഗതവും ശാഫി ഹുദവി ചെങ്ങര നന്ദിയും പറഞ്ഞു.

News & Updates

Hello!

Click the above icon to chat in whatsapp or send us an email to info@bookplus.co.in

Hello! What can I do for you?
×
How can I help you?