മുസ്ലിംലോക ശില്‍പികള്‍: പരമ്പരയിലെ ആറു പുസ്തകങ്ങള്‍ പുറത്തിറങ്ങി

2023-03-20

മുസ്ലിംലോക ശില്‍പികള്‍: പരമ്പരയിലെ ആറു പുസ്തകങ്ങള്‍ പുറത്തിറങ്ങി


കോഴിക്കോട്: മുസ്ലിംലോകത്തെ ആഴത്തില്‍ സ്വാധീനിച്ച 50 വ്യക്തികളുടെ ജീവിതവും ഇടപെടലുകളും സംഭാവനകളും ചര്‍ച്ച ചെയ്യുന്ന മുസ്ലിംലോക ശില്‍പികള്‍ പരമ്പരയിലെ ആദ്യ ആറു പുസ്തകങ്ങള്‍ പുറത്തിറങ്ങി. സ്വലാഹുദ്ദീന്‍ അയ്യൂബി (മജീദ് ഹുദവി പുതുപ്പറമ്പ്), ഇബ്‌നു സീന (എ.കെ അബ്ദുല്‍ മജീദ്), ശൈഖ് ജീലാനി (അബ്ദുല്ല ഫൈസി വേളം), ശൈഖ് ഇസ്സ് ബ്ന്‍ അബ്ദിസ്സലാം (ടി.എച്ച് ദാരിമി), ഇമാമുല്‍ ഹറമൈനി അല്‍ജുവൈനി (ജാബിറലി ഹുദവി പടിഞ്ഞാറ്റുംമുറി), ഇമാം റാസി (മുസ്തഫ ഹുദവി അരൂര്) എന്നീ പുസ്തകങ്ങളാണ് പ്രകാശിതമായത്. കെ.പി കേശവമേനോന്‍ ഹാളില്‍ നടന്ന പരിപാടി നോവലിസ്റ്റ് ടി.ഡി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് കടക്കല്‍ വിഷയാവതരണം നടത്തി. വി.മുസഫര്‍ അഹമ്മദ്, ദാമോദര്‍ പ്രസാദ്, എ.കെ അബ്ദുല്‍ മജീദ്, എ.പി കുഞ്ഞാമു, എസ്.എ ഖുദ്‌സി, പ്രൊജക്ട് എഡിറ്റര്‍ ഇ.എം സുഹൈല്‍ ഹുദവി, മുസ്തഫ ഹുദവി അരൂര്‍, അബ്ദുല്ല ഫൈസി വേളം, നാഫി ചേലക്കോട് തുടങ്ങിയവര്‍ സംസാരിച്ചു.

News & Updates

Hello!

Click the above icon to chat in whatsapp or send us an email to info@bookplus.co.in

Hello! What can I do for you?
×
How can I help you?