നിറമുളള വായനയുടെ അഞ്ച് വര്‍ഷങ്ങള്‍
ബുക്പ്ലസ് അഞ്ചാം വാര്‍ഷിക പരിപാടികള്‍ക്ക് തുടക്കമായി
ഹിദായ നഗര്‍: ബുക്പ്ല്സ് പബ്ലിഷേഴ്സ് ആറാം വയസ്സിലേക്ക് കടക്കുന്ന വേളയില്‍ അഞ്ചാം വാര്‍ഷിക പരിപാടികള്‍ക്ക് തുടക്കമായി. സ്ഥാപക ദിനമായ നവംബര്‍ 29 ന് രാഷ്ട്രിയ സാമൂഹിക സംസ്ക്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് സോഷ്യല്‍ മീഡിയ ക്യാമ്പയിന് നടത്തി. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിരവധി പേരാണ് ബുക്പ്ലസ് പരിചയപ്പെടുത്തുകയും പുതിയ പദ്ധതികള്‍ ഷെയര്‍ ചെയ്യകുയും ചെയ്തത്. വാര്‍ഷിക പരിപാടികളോടനുബദ്ധിച്ച് കേരള മുസ്ലിം പബ്ലിഷേഴ്സ് കോണ്‍ഫറന്‍സ്, മുസ്ലിം ലോക ശില്പികള് ലോഞ്ചിംഗ്, റൈറ്റേഴ്സ് സമ്മിറ്റ്, മെഗാ ഡിസ്കൗണ്ട് സെയില്‍, പുസ്തക വണ്ടി, ലിറ്റററി അവാര്‍ഡ് തുടങ്ങിയ പരിപാടികളാണ് നടത്തപ്പെടുന്നത്.