പെണ്ണെഴുത്ത് ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

2022-05-25

പെണ്ണെഴുത്ത് ഏകദിന ശില്പശാല സംഘടിപ്പിച്ചു

പാണക്കാട്: നവാഗത എഴുത്തുകാരികൾക്ക് ബുക്പ്ലസ് പബ്ലിഷേഴ്‌സ് പെണ്ണെഴുത്ത് ഏകദിന ശില്പശാല സംഘടിപ്പിച്ചു. പാണക്കാട് ഹാദിയ സെന്ററില് വെച്ച് നടന്ന പരിപാടിയില് കേരളത്തിലെ വ്യത്യസ്ത ജില്ലകളില് നിന്നായി അറുപതില് പരം വനിതകള് പങ്കെടുത്തു. ഹാദിയ സി.എസ്.ഇ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അബ്ദുൽ ജലീൽ ഹുദവി ബാലയിൽ ഉദ്ഘാടനം നിർവഹിച്ചു. എഴുത്തുകാരൻ എം. നൗഷാദ്, ഗ്രന്ഥകാരിയും ഫാറൂഖ് കോളേജ് മലയാളം വിഭാഗം അസിസ്‌ററന്റ് പ്രൊഫസറുമായ നൂറ വളളില്, മലയാള ഭാഷാ ഗവേഷകനും പരിശീലകനുമായ നാഫി ഹുദവി ചേലക്കോട് എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി. ബുക്പ്ലസ് എഡിറ്റോറിയല് ഡസ്‌ക്ക് അംഗങ്ങളായ ശാഫി ഹുദവി ചെങ്ങര, സൈനുദ്ദീന് ഹുദവി മാലൂര്, ശാഹുല് ഹമീദ് ഹുദവി പാണ്ടിക്കാട്, നിസാം ഹുദവി ചാവക്കാട്, ശാക്കിര് ഹുദവി പുളളിയില് എന്നിവര് സംബന്ധിച്ചു. 

See less

News & Updates

Hello!

Click the above icon to chat in whatsapp or send us an email to info@bookplus.co.in

Hello! What can I do for you?
×
How can I help you?